നെടുമ്പാശ്ശേരി വിമാന താവളത്തിൽ " വാനോളം ആഘോഷം " തുടങ്ങി
നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാന താവളം വഴി ഓണത്തോടനുബന്ധിച്ച് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര , ആഭ്യന്തര യാത്രക്കാർക്ക് ഷോപ്പിംഗ് അനുഭവം അനന്ദകരമാക്കുവാൻ കൊച്ചി അന്താരാഷ്ട്ര വിമാനതാവള അധികൃതർ വാനോളം ആഘോഷം എന്ന പേരിൽ ഷോപ്പിംങ്ങ് ഉത്സവം സംഘടിപ്പിക്കുന്നു . വിമാന താവളത്തിലെ ടെർമിനലുകൾക്കുള്ളിലെ അമ്പതോളം കടകളും കൊച്ചിൻ ഡ്യൂട്ടിഫ്രീയും ഓണത്തോടനുബന്ധിച്ച് ഷോപ്പിംഗ് നടത്തുന്ന യാത്രക്കാർക്ക് വൻതോതിലുള്ള ഡിസ്കൗണ്ടുകളാണ് ഒരുക്കിയിട്ടുള്ളത് . ടെർമനിലെ കടകൾ കൂടാതെ രാജ്യാന്തര യാത്രക്കാർ കൂടുതൽ സാധനങ്ങൾ വാങ്ങുന്ന കൊച്ചിൻ ഡ്യൂട്ടിഫ്രീ ഷോപ്പിൽ നിന്ന് വിവിധ ഉത്പ്പനങ്ങൾ വാങ്ങുമ്പോൾ ആകർഷീണിയമായ ഡിസ്കൗണ്ടുകൾ നേടാം . തിരഞ്ഞെടുക്കപ്പെട്ട ഉത്പ്പന്നങ്ങൾ വാങ്ങുന്ന യാത്രക്കാരിൽ നിന്ന് നറുക്കെടുത്ത് ഒന്നാം സമ്മാനമായി 12 ലക്ഷം രൂപ വിലവരുന്ന സ്കോഡ കുഷാക്കാർ നൽകും .ആഭ്യന്തര യാത്രക്കാർക്കുള്ള ഷോപ്പിംങ്ങ് ഡിസ്കൗണ്ട് മേള അടുത്ത ആഴ്ച തുടക്കമാകും .കൂടാതെ കൊച്ചി അന്താരാഷ്ട്ര വിമാന താവളം വഴിയാത്ര ചെയ്യുന്നവരുടെ യാത്ര ആനന്ദകരമായ അനുഭവമാക്കുവാൻ ഒട്ടേറെ പദ്ധതികൾക്കാണ് വിമാനതാവളത്തിൽ തുടക്കം കുറിച്ചിട്ടുള്ളത് .യാത്രക്കാരുടെ സംതൃപ്തിയിൽ ഏറ്റവും മികച്ച സ്കോർ നേടാൻ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിന് കഴിഞ്ഞത് വൻ നേട്ടമായിട്ടാണ് അധികൃതർ കാണുന്നത് .ഈ നേട്ടം കൈവരിച്ച കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനിയാത്രക്കാർക്ക് വേണ്ടി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത് .പല വിമാനത്താവളങ്ങളെ പോലെ ഭാവിയിൽ പാർക്കിംഗ് സ്ഥലം അപര്യാപ്തമാകുവാൻ സാധ്യതയുണ്ട് .ഇത് മനസിലാക്കിയ അധികൃതർ ബിസനസ് ജെറ്റ് ടെർമിനൽ രൂപകൽപ്പന ചെയ്തിട്ടുണ്ട് . കൂടാതെ പുതിയ അന്താരാഷ്ട്ര കാർഗോ ടെർമിനൽ , പഞ്ചനക്ഷത്ര ഹോട്ടൽ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു .കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് കരകയറുവാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ ആസൂത്രണം വിവിധ പദ്ധതികൾ ഫലം കണ്ട് തുടങ്ങിട്ടുണ്ട് .ജൂലൈയ് മാസത്തെ കണക്കനുസരിച്ച് യാത്രക്കാരുടെ എണ്ണവും വിമാന സർവ്വീസുകളും കോവിഡിന് മുൻപുള്ളതിൻ്റെ 85 ശതമാനം ആയിട്ടുണ്ട് . രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ ഉൾപ്പടെ വിവിധ എയർലൈനുകൾ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നും സർവ്വീസുകൾ ആരംഭിച്ചിട്ടുണ്ട് .കൂടത്ര ൽ. സർവ്വീസുകൾ നടത്തുന്നതിനായി വിവിധ അന്താരാഷ്ട്ര എയർലൈനുകൾ രംഗത്തെത്തിട്ടുണ്ട് . ഇവരുമായി ചർച്ചകൾ നടത്തിവരികയാണ് . അടുത്ത വർഷത്തോടെ കൂടുതൽ യൂറോപ്യൻ സർവ്വീസുകൾ തുടങ്ങുവാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനി അധികൃതർ